ad
Deshabhimani

പശുക്കുട്ടിയെ തെരുവുനായ്ക്കൾ 
കടിച്ചുകൊന്നു

പശുക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നു
വെബ് ഡെസ്ക്

Published on Jul 19, 2025, 12:00 AM | 1 min read

ഒറ്റപ്പാലം

അമ്പലപ്പാറയിൽ പശുക്കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ചെറുമുണ്ടശേരി പൊട്ടച്ചിറ നാരായണന്റെ തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെയാണ് കൊന്നത്. തോടിന് സമീപത്തുണ്ടായിരുന്ന ആടിനെയും കടിച്ച്‌ പരിക്കേൽപ്പിച്ചു. ചെറുമുണ്ടശേരി കരിങ്കറക്കുന്ന് പ്രേമയുടെ ആടിനെയാണ് കടിച്ചത്. വ്യാഴം വൈകിട്ടും വെള്ളി പുലർച്ചെയുമാണ് സംഭവം. ഗർഭിണിയായ മൂന്ന് പശുക്കൾ തൊഴുത്തിൽ ഉണ്ടായിരുന്നെങ്കിലും ഇവ കടിയേൽക്കാതെ രക്ഷപ്പെട്ടു. അമ്പലപ്പാറ വെറ്ററിനറി ആശുപത്രിയിലെ ഡോക്ടറെത്തി മൂന്ന് പശുക്കൾക്കും പേവിഷ പ്രതിരോധ വാക്സിൻ നൽകി. പ്രേമ തുണി അലക്കാനായി വ്യാഴം വൈകിട്ട് വാലംപാറ തോട്ടിലേക്ക് വരുമ്പോൾ ആടുകളെ മേയാൻ വിട്ടിരുന്നു. മേയുന്നതിനിടെയാണ് തെരുവുനായ ആടിന്റെ മുഖത്ത് കടിച്ചത്. മൂന്ന് ആട്ടിൻകുട്ടികളും ഒപ്പമുണ്ടായിരുന്നു. തുരത്താൻ ശ്രമിക്കുന്നതിനിടെ പ്രേമയെ കടിക്കാൻ ശ്രമിച്ചെങ്കിലും നായയെ ആട്ടിയകറ്റി. പേ ഇളകിയ നായയാണ് ആടിനെ കടിച്ചതെന്ന് ഡോക്ടർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home