ad
Deshabhimani

എംഎൽഎമാർ ഇടപെട്ടു

ഒറ്റപ്പാലം –- ചെർപ്പുളശേരി റ‍ൂട്ടിലെ ബസ്‌ സമരം പിൻവലിച്ചു

ഒറ്റപ്പാലം –- ചെർപ്പുളശേരി റൂട്ടിലെ സ്വകാര്യ ബസുടമകളും എംഎൽഎമാരുമായി ചേർന്ന യോഗം
വെബ് ഡെസ്ക്

Published on Jul 27, 2026, 02:00 AM | 1 min read

ഒറ്റപ്പാലം

ഒറ്റപ്പാലം –- ചെർപ്പുളശേരി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ സ്വകാര്യ ബസുകൾ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. എംഎൽഎമാരായ കെ പ്രേംകുമാറും പി മമ്മിക്കുട്ടിയും ഒറ്റപ്പാലം സബ് കലക്ടർ അൻജീത് സിങ്ങും പങ്കെടുത്ത്‌ നടത്തിയ ചർച്ചയ്‌ക്കുശേഷം റോഡിൽ അടിയന്തര അറ്റകുറ്റപ്പണി തുടങ്ങിയ സാഹചര്യത്തിലാണ്‌ തീരുമാനം. റോഡ് നവീകരണത്തിന്റെ ഭാഗമായി ഒറ്റപ്പാലം – ചെർപ്പുളശേരി പാതയിൽ നേരിടുന്ന യാത്രാദുരിതത്തിൽ പ്രതിഷേധിച്ചായിരുന്നു ചെർപ്പുളശേരി – ഒറ്റപ്പാലം ബസുടമ തൊഴിലാളി സംയുക്ത സമിതി നേതൃത്വത്തിൽ സമരത്തിന്‌ ആഹ്വാനം ചെയ്തത്. ബസുകളുടെ ചക്രങ്ങൾക്കും യന്ത്രഭാഗങ്ങൾക്കും കേടുപാട്‌ സംഭവിക്കുന്നതായും സമയം വൈകി ട്രിപ്പ് മുടങ്ങുന്നതായും ജീവനക്കാർ ജോലിക്ക്‌ വരാൻ തയ്യാറാകുന്നില്ലെന്നും ബസ് ഉടമകളും തൊഴിലാളികളും കഴിഞ്ഞ ദിവസം വിളിച്ച സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഒറ്റപ്പാലം – ചെർപ്പുളശേരി റോഡിലെ തകർച്ച അടിയന്തരമായി പരിഹരിക്കുമെന്നും ആഗസ്‌ത്‌ മാസത്തോടെ ടാറിങ് തുടങ്ങുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പുനൽകിയതായി കെ പ്രേംകുമാർ എംഎൽഎ, പി മമ്മിക്കുട്ടി എംഎൽഎ എന്നിവർ അറിയിച്ചു. ചർച്ചയ്ക്ക്‌ തൊട്ടുപിന്നാലെ പാതയിലെ കുഴികൾ യന്ത്രസഹായത്തോടെ അടച്ച്‌ നിരപ്പാക്കിത്തുടങ്ങി. ഇതിനാൽ ബസ് സമരം പിൻവലിച്ചതായി ചെർപ്പുളശേരി – ഒറ്റപ്പാലം ബസുടമ തൊഴിലാളി സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home