ad
Deshabhimani

അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കണം

കലക്ടറേറ്റിലേക്ക്‌ ഉജ്വല മാർച്ചുമായി അധ്യാപകർ

കെഎസ്‌ടിഎ ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്യുന്നു

കെഎസ്‌ടിഎ ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 01:36 AM | 1 min read

പാലക്കാട്‌

കേന്ദ്രത്തിന്റെ വർഗീയ നയങ്ങളിൽ വഴങ്ങുന്ന യുഡിഎഫ്‌ സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾ തിരുത്തുക, അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കുക, അർഹതപ്പെട്ട ശമ്പള പരിഷ്കരണവും ഇടക്കാലാശ്വാസവും അനുവദിക്കുക, നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ കെഎസ്‌ടിഎ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ മാർച്ചും ധർണയും നടത്തി. പാലക്കാട് സ്റ്റേഡിയം ബസ്‌ സ്റ്റാൻഡ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ചിൽ അയ്യായിരത്തോളം അധ്യാപകർ അണിനിരന്നു. തുടർന്ന്‌ കലക്ടറേറ്റിനുസമീപം നടന്ന ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ എം അജിത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, ട്രഷറർ കെ രാഘവൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ആർ മഹേഷ്‌-കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ഗീത, കെ പ്രസാദ്, വി വിജയം, പി ജി ഗിരീഷ്‌-കുമാർ, മനു ചന്ദ്രൻ, പി ബാലകൃഷ്ണൻ, പി പി ഷാജു, കെ ടി ഭക്തഗിരീഷ്, കെ ബി ബീന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അജില സ്വാഗതവും ട്രഷറർ ജി പ്രദീപ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home