ad
Deshabhimani

നീന്തൽ സെലക്ഷൻ 
ട്രയൽസിന്‌ തുടക്കം

മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിൽ ആരംഭിച്ച സംസ്ഥാന സബ്ജൂനിയർ, ജൂനിയർ നീന്തൽ മത്സരത്തിനുള്ള ജില്ലാ ടീം സെലക്ഷൻ ട്രയൽസ്‌
വെബ് ഡെസ്ക്

Published on Jul 05, 2026, 02:00 AM | 1 min read

പാലക്കാട്‌

സംസ്ഥാന സബ്ജൂനിയർ, ജൂനിയർ നീന്തൽ മത്സരത്തിനുള്ള ജില്ലാ ടീം സെലക്ഷൻ ട്രയൽസ്‌ മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിൽ ആരംഭിച്ചു. ആദ്യ ദിവസം 54 പേർ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 110 വിഭാഗങ്ങളിൽ 250 മത്സരാർഥികളുണ്ടാകും. 18 മുതൽ 11 വയസുവരെയുള്ളവരുടെ നാല് വിഭാഗങ്ങളിലായാണ്‌ തെരഞ്ഞെടുപ്പ്‌. ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്നവരെയാണ്‌ ജില്ലാ ടീമിലേക്ക്‌ തെരഞ്ഞെടുക്കുക. ജില്ലാ അക്വാറ്റിക് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാൽ കേരള അക്വാറ്റ്ക് അസോസിയേഷന്റെ നിയന്ത്രണത്തിലാണ് ഇത്തവണ സെലക്ഷൻ ട്രയൽ. ചാമ്പ്യൻഷിപ്‌ ഒഴിവാക്കി സെലക്ഷൻ ട്രയൽ മാത്രം നടത്തുന്നതിനാൽ റിലേ മത്സരങ്ങൾ ഉണ്ടാകില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home