ad
Deshabhimani

സ്വിം തരൂർ; നീന്തിക്കയറിയത് 
1,100 കുരുന്നുകൾ

സ്വിം തരൂർ പദ്ധതിയുടെ ഭാഗമായുള്ള നീന്തൽ പരിശീലനം

സ്വിം തരൂർ പദ്ധതിയുടെ ഭാഗമായുള്ള നീന്തൽ പരിശീലനം

വെബ് ഡെസ്ക്

Published on May 31, 2026, 12:00 AM | 1 min read

വടക്കഞ്ചേരി

കുട്ടികളിലെ വെള്ളം പേടി മാറ്റാനും, അപകടങ്ങൾ ഒഴിവാക്കാനും, നീന്തൽ കായികരംഗത്ത് അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട്‌ നടപ്പാക്കിയ സ്വിം തരൂർ പദ്ധതിയിൽ നീന്തിക്കയറിയത് 1,100 കുരുന്നുകൾ. പദ്ധതിയുടെ അഞ്ചാംഘട്ട പരിശീലനം സമാപിച്ചു. മുങ്ങി മരണങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പി പി സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ സൗജന്യവും ശാസ്ത്രീയവുമായ നീന്തൽ പരിശീലനം ആരംഭിച്ചത്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി കമ്മാന്തറ മദർ തെരേസ യുപി സ്കൂളിലെ നീന്തൽക്കുളത്തിലും മണ്ഡലത്തിലെ മറ്റ് പഞ്ചായത്ത്‌ കുളങ്ങളിലുമായിരുന്നു പരിശീലനം. കമ്മാന്തറ സ്കൂളിൽ പ്രേമകുമാരിയാണ്‌ പരിശീലനത്തിൽ നേതൃത്വം നൽകിയത്‌. പരിശീലനത്തിന്റെ സമാപനച്ചടങ്ങിൽ പി പി സുമോദ് എംഎൽഎ കുട്ടികൾക്ക് മധുരം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home