ad
Deshabhimani

● 193 ഉ‍ൗരുകളിൽ 140ലും കെ ഫോൺ ● 530 വീടുകളിൽ കണക്ഷൻ

അട്ടപ്പാടിയിൽ 
സൂപ്പർ ഹിറ്റ്‌

ചിണ്ടക്കി ഗവ.ട്രൈബൽ വെൽഫെയർ എൽപി സ്കൂളിലെ കെ ഫോൺ കണക്ഷൻ
വെബ് ഡെസ്ക്

Published on Feb 25, 2026, 02:00 AM | 1 min read

വേണു കെ ആലത്തൂർ

പാലക്കാട്‌

മൊബൈൽ റേഞ്ചിനായി കുന്നിൻമുകളിൽ കയറിനിന്ന കാലം അട്ടപ്പാടിക്ക്‌ ഓർമമാത്രം. ലാഭംമാത്രം നോക്കുന്ന കുത്തകകൾ കണക്ഷൻ നൽകാൻ വിസമ്മതിച്ച ഉ‍ൗരുകളിൽ കുതിപ്പിന്റെ അടയാളമായി കെ ഫോൺ. ആകെയുള്ള 193 ഉ‍ൗരുകളിൽ 140ലും കെ ഫോൺ എത്തി. വീട്‌–530, അങ്കണവാടി–50, സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ–50 എന്നിങ്ങനെയാണ്‌ കണക്ഷനുകളുടെ എണ്ണം. 50 അങ്കണവാടികൾക്കും വീടുകളിൽ 109 എണ്ണത്തിനും സ‍ൗജന്യ കണക്ഷനാണ്‌. ദിവസം 20 എംബിപിഎസ്‌ വേഗത്തിൽ മാസം 1000 ജിബിവരെ ലഭിക്കും. ഒരിക്കലും മുറിയാത്ത, സുഗമമായ കണക്ഷനാണ്‌ അട്ടപ്പാടിയിലേതെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്തംഗം ജോസ്‌ പനയ്‌ക്കാമറ്റം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ "കണക്ടിങ് ദി അണ്‍കണക്ടഡ്' ലക്ഷ്യത്തോടെയാണ്‌ ആദിവാസി ഊരുകളിൽ കെ- ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നത്‌. 2020ല്‍ നടത്തിയ സര്‍വേ പ്രകാരം അട്ടപ്പാടിയിലെ 19,671 വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷനോ ഇന്റര്‍നെറ്റോ ലഭ്യമല്ലായിരുന്നു. കെ -ഫോണ്‍ പദ്ധതിയിലൂടെ ഈ പ്രശ്‌നം പരിഹരിച്ചു. പാലക്കാട്‌ ജില്ലയിലെ പ്രധാന മലയോര മേഖലകളായ മലമ്പുഴ, കവ, ആനക്കല്ല്‌, ധോണി തുടങ്ങിയ ഇടങ്ങളിലും കെ ഫോൺ കണക്ഷൻ എത്തിച്ചു. ചുരുങ്ങിയ മാസങ്ങൾക്കകം പാലക്കാട്‌ ജില്ലയിലാകെ 13,596 കെ ഫോൺ കണക്ഷനാണ്‌ നൽകിയത്‌. ഗാർഹിക കണക്ഷൻമാത്രം 10,534 എണ്ണമുണ്ട്‌. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള 1,173 കുടുംബങ്ങളിലും കെ ഫോണെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home