ആശ്വാസകുളിർ, ചൂട് കുറയുന്നു

പാലക്കാട്
ജില്ലയിൽ വേനൽമഴയെത്തിയതോടെ കനത്തചൂടിന് നേരിയ ആശ്വാസം. ശനിയാഴ്‌ച സാധാണ താപനിലയെക്കാൾ 2.3 ഡിഗ്രി അധികം 38.3 ഡിഗ്രി ചൂടാണ് ഉയർന്ന താപനില അനുഭവപ്പെട്ടത്. ആറു ദിവസമായി 39 ഡിഗ്രിയോ അതിൽ താഴെയോ ആണ് രേഖപ്പെടുത്തുന്ന ഉയർന്നചൂട്. വെള്ളിയാഴ്‌ച 37.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയ ഉയർന്ന താപനില. രാവിലെത്തെ താപനില പോലും സാധാരണ 34 ഡിഗ്രി രേഖപ്പെടുത്തിയിരുന്ന കൊല്ലങ്കോട്, മംഗലംഡാം മേഖലകളിൽ 25 ഡിഗ്രിക്ക് താഴെയായി ചൂട്. ശനിയാഴ്‌ച ജില്ലയുടെ കിഴക്കൻമേഖലകളിൽ വ്യാപകമായി മഴ പെയ്തു. കൊല്ലങ്കോട്, വടക്കഞ്ചേരി, ചെർപ്പുളശേരി, ഒറ്റപ്പാലം എന്നിവിടങ്ങളിലും മഴ പെയ്തു. വരും ദിവസങ്ങളിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റോടുകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











0 comments