Deshabhimani

സബ് ജൂനിയർ സോഫ്റ്റ് ബോൾ

മാറ്റുരയ്ക്കാൻ ജിയയും അശ്വിനിയും

ജിയ എൽദോസും ബി അശ്വിനിയും പരിശീലക നീതു എം 
നജീബിനോടൊപ്പം
വെബ് ഡെസ്ക്

Published on Sep 28, 2026, 02:00 AM | 1 min read

വടക്കഞ്ചേരി

ദേശീയ സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കിഴക്കഞ്ചേരിയിൽനിന്നും രണ്ടുപേർ മാറ്റുരയ്ക്കും. 27 മുതൽ 30വരെ മഹാരാഷ്ട്രയിലാണ്‌ ചാമ്പ്യൻഷിപ്. കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒന്പതാം ക്ലാസുകാരിയായ ജിയ എൽദോസും, പത്താംക്ലാസുകാരിയുമായ ബി അശ്വിനിയുമാണ്‌ മത്സരത്തിൽ പങ്കെടുക്കുന്നത്‌. സ്കൂളിലെ കായിക അധ്യാപിക നീതു എം നജീബാണ്‌ പരിശീലക. വോളിബോളിലൂടെ കായിക രംഗത്തേക്ക് കടന്നുവന്ന ഇരുവരും പിന്നീട് സോഫ്റ്റ് ബോളിലേക്ക് കടക്കുകയായിരുന്നു. ദേശീയ ഷൂട്ടിങ്‌ ബോൾ മത്സരങ്ങളിലും ഇവർ മത്സരിച്ചിട്ടുണ്ട്. പട്ടയംപാടം എൽദോസ്‌– ദീപ ദന്പതികളുടെ മകളാണ്‌ ജിയ. തൃപ്പന്നൂർ ലിജു– സുമതി ദന്പതികളുടെ മകളാണ്‌ അശ്വിനി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home