ad
Deshabhimani

വാളയാർ അണക്കെട്ടിൽ വിദ്യാർഥിയെ 
കാണാതായി

വാളയാർ അണക്കെട്ടിൽ കാണാതായ വിദ്യാർഥിക്കായി കഞ്ചിക്കോട് അഗ്നിരക്ഷാ സേനാംഗങ്ങളും സ്കൂബ സംഘവും തിരച്ചിൽ നടത്തുന്നു
വെബ് ഡെസ്ക്

Published on Mar 18, 2026, 02:00 AM | 1 min read


വാളയാർ

വാളയാർ അണക്കെട്ടിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. കന്യാകുമാരി അഗസ്തീശ്വരം സ്വദേശി എസ് ജെറിൻ സഞ്ജയിനെ(21)യാണ് കാണാതായത്.ചൊവ്വ പകൽ മൂന്നിനാണ് അപകടം. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജ് മൂന്നാംവർഷ ഓട്ടോമൊബൈൽ എൻജിനിയറിങ്‌ വിദ്യാർഥിയാണ്. കോളേജ് ക്യാമ്പസ് പരിസരത്തെ രണ്ട്‌ സുഹൃത്തുക്കളുമൊത്ത് തമിഴ്നാട് ഭാഗം വഴിയാണ് അണക്കെട്ടിലെത്തിയത്. കുളിക്കുന്നതിനിടെ ചതുപ്പിൽ മുങ്ങിത്താഴ്‌ന്ന സഞ്ജയിനെ വെള്ളത്തിൽ കാണാതാകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കഞ്ചിക്കോട് അഗ്നിരക്ഷാ സേനാംഗങ്ങളും സ്കൂബ സംഘവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വെളിച്ചമില്ലാത്തതിനാൽ തിരച്ചിൽ അവസാനിപ്പിച്ചു. ബുധൻ രാവിലെത്തന്നെ തിരച്ചിൽ ആരംഭിക്കുമെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ അറിയിച്ചു. വാളയാർ പൊലീസ് സംഭവ സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home