ad
Deshabhimani

4 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2025, 12:00 AM | 1 min read

വടക്കഞ്ചേരി

വടക്കഞ്ചേരി ടൗണിനുസമീപം നാലുപേരെ കടിച്ച തെരുവുനായയ്​ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വടക്കഞ്ചേരി കമ്മാന്തറ സ്കൂളിനുസമീപമാണ് നാല് വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ നായ കടിച്ചത്. നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. ജഡം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ​കടിയേറ്റവരെല്ലാം വാക്സിൻ എടുത്തെങ്കിലും പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്​. രണ്ട് പശുക്കളെയും നായ കടിച്ചിരുന്നു. ഇവയ്ക്കും കുത്തിവയ്പ് നടത്തി. പഞ്ചായത്ത് അധികൃതരും മൃഗ സംരക്ഷണ വകുപ്പ് ജീവനക്കാരും പ്രദേശത്തെ വീടുകളിലെത്തി ബോധവൽക്കരണം നടത്തി. പേവിഷബാധ സ്ഥിരീകരിച്ച നായ മറ്റുള്ള നായ്ക്കളെ കടിച്ചിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. വടക്കഞ്ചേരി ടൗണിലും പരിസരങ്ങളിലും നിരവധി തെരുവുനായ്ക്കളാണ് ജനങ്ങൾക്ക് ഭീഷണിയായി വിലസുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home