സംസ്ഥാന സീനിയർ ജൂഡോ ചാന്പ്യൻഷിപ് നാളെ മുതൽ

പാലക്കാട്
സംസ്ഥാന സീനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് ബുധനാഴ്‌ച തത്തമംഗലം രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ തുടക്കമാകും. പകൽ രണ്ടിന് ജില്ലാ പൊലീസ് മേധാവി അജിത്‌കുമാർ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സ്പോർട്‌സ് കൗൺസിലിന്റെ അംഗീകാരത്തോടെ കേരള ജൂഡോ അസോസിയേഷനാണ് ചാന്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. ബുധനാഴ്‌ച പെൺകുട്ടികളുടെയും വ്യാഴാഴ്‌ച ആൺകുട്ടികളുടെയും മത്സരങ്ങൾ നടക്കും. 15 വയസ്സിന് മുകളിലുള്ളവരുടെ മത്സരങ്ങളിൽ ഏഴ് ഭാര വിഭാഗങ്ങളിലായി 700 പേർ പങ്കെടുക്കും. ഓരോ വിഭാഗത്തിലും ജില്ലാ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവരാണ് മത്സരിക്കുക. വിജയികളെ 15ന് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട സംസ്ഥാനസംഘത്തിൽ ഉൾപ്പെടുത്തും. വ്യാഴം വൈകിട്ട് ഏഴിന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ പി കെ സതീഷ് സമ്മാനങ്ങൾ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് എസ് സൈലേഷ്‌കുമാർ, സെക്രട്ടറി ജി രഞ്ജിത്ത്, വൈസ് പ്രസിഡന്റ് വി ഷാജി ബാബു, നിർവാഹക സമിതി അംഗം സി സിവിൻ എന്നിവർ പങ്കെടുത്തു.









0 comments