ad
Deshabhimani

കപ്പിന്‌ വരവേൽപ്പ്

സ്വർണക്കപ്പിന്‌ വട്ടേനാട്‌ ജിവിഎച്ച്‌എസ്‌എസിൽ നൽകിയ സ്വീകരണം മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jan 09, 2026, 02:00 AM | 1 min read

പാലക്കാട്‌

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പിന്‌ ജില്ലയിൽ ആവേശ സ്വീകരണം. മലപ്പുറം ജില്ലയിൽ പ്രയാണം പൂർത്തിയാക്കിയ സ്വർണക്കപ്പിനെ ജില്ലാ അതിർത്തിയായ നീലിയാട്ടിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി എം സലീന ബീവിയുടെ നേതൃത്വത്തിൽ വരവേറ്റു. വട്ടേനാട്‌ ജിഎച്ച്‌എസ്‌എസിൽ ചേർന്ന സ്വീകരണയോഗം മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ കുഞ്ഞുണ്ണി, പഞ്ചായത്ത് പ്രസിഡന്റ്‌ കെ ശശിരേഖ, ജില്ലാ പഞ്ചായത്തംഗം ടി കെ സുനിൽകുമാർ, പഞ്ചായത്തംഗം ഇ എസ് ശ്രീ കല, പ്രിൻസിപ്പൽ അഞ്ജന, പിടിഎ പ്രസിഡന്റ്‌ എം പ്രദീപ്‌ എന്നിവർ സംസാരിച്ചു. സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ഷൊർണൂർ കെവിആർ സ്കൂളിൽ സ്വീകരണം നൽകി. നഗരസഭാ ചെയർപേഴ്സൺ പി പി നിർമല ഉദ്ഘാടനം ചെയ്തു. കൗൺസിലർ മുഹമ്മദ് ആഷിഖ് അധ്യക്ഷനായി. വിദ്യാഭ്യാസ വകുപ്പ് ജൂനിയർ ഡയറക്ടർ ഗിരീഷ് ചോലയിൽ, ഡിഡിഇ സലീന ബീവി, കെ ആർ മോഹൻദാസ്, നഗരസഭാ കൗൺസിലർ സി സന്ധ്യ, രാമപ്രസാദ്, സിജു തോമസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home