ad
Deshabhimani

എസ്‌എസ്‌എൽസി: ജില്ലയിൽ വിജയം 98.29%

ചിരിപ്ലസ്... എസ്എസ്എൽസി പരീക്ഷ വിജയിച്ച പാലക്കാട്‌ ഗവ.മോയൻ മോഡൽ ഗേൾസ് എച്ച്എസ്എസിലെ വിദ്യാർഥികൾ സന്തോഷം പങ്കിടുന്നു     
										ഫോട്ടോ: ശരത് കൽപ്പാത്തി

ചിരിപ്ലസ്... എസ്എസ്എൽസി പരീക്ഷ വിജയിച്ച പാലക്കാട്‌ ഗവ.മോയൻ മോഡൽ ഗേൾസ് എച്ച്എസ്എസിലെ വിദ്യാർഥികൾ സന്തോഷം പങ്കിടുന്നു | ഫോട്ടോ: ശരത് കൽപ്പാത്തി

avatar
സ്വന്തം ലേഖകൻ

Published on May 16, 2026, 01:19 AM | 1 min read

പാലക്കാട്‌

എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ 98.29 ശതമാനം വിജയം. പരീക്ഷ എഴുതിയ 38,828 വിദ്യാർഥികളിൽ 38,164 പേർ ഉപരിപഠനത്തിന്‌ അർഹരായി. 19,603 ആൺകുട്ടികളും 19,225 പെൺകുട്ടികളുമാണ്‌ പരീക്ഷ എഴുതിയത്‌. ഇതിൽ 19,188 ആൺകുട്ടികളും 18,976 പെൺകുട്ടികളും ഉപരിപഠനത്തിന്‌ യോഗ്യത നേടി. 1,859 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്‌ സ്വന്തമാക്കി. 525 ആൺകുട്ടികളും 1,334 പെൺകുട്ടികളും. പരീക്ഷയെഴുതിയതിൽ 4.8 ശതമാനം പേരാണ്‌ ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ്‌ നേടിയത്‌. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 555 പേരും പാലക്കാട്‌ വിദ്യാഭ്യാസ ജില്ലയിൽ 750 പേരും മണ്ണാർക്കാട്‌ 554 പേരും മുഴുവൻ വിഷയങ്ങളിൽ എപ്ലസ്‌ നേടി. ൯3 സ്‌കൂളുകൾ നൂറുമേനി വിജയം കൊയ്‌തു. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 6,327 ആൺകുട്ടികളും 6,046 പെൺകുട്ടികളും ഉൾപ്പെടെ 12,373 വിദ്യാർഥികൾ പരീക്ഷയെഴുതി. 12,089 വിദ്യാർഥികൾ (99.7 ശതമാനം) ഉപരിപഠനത്തിന്‌ അർഹതനേടി. 6,150 ആൺകുട്ടികളും 5,939 പെൺകുട്ടികളും. പാലക്കാട്‌ വിദ്യാഭ്യാസ ജില്ലയിൽ 8,823 ആൺകുട്ടികളും 8,878 പെൺകുട്ടികളും ഉൾപ്പെടെ 17,701 വിദ്യാർഥികൾ പരീക്ഷയെഴുതി. 8,648 ആൺകുട്ടികളും 8,765 പെൺകുട്ടികളും ഉൾപ്പെടെ 17,413 വിദ്യാർഥികൾ (98.37 ശതമാനം) ഉപരിപഠനത്തിന്‌ അർഹരായി. മണ്ണാർക്കാട്‌ വിദ്യാഭ്യാസ ജില്ലയിൽ 4,൩൯൦ ആൺകുട്ടികളും 4,൨൭൨ പെൺകുട്ടികളും ഉൾപ്പെടെ 8,754 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 8,662 വിദ്യാർഥികൾ (98.95 ശതമാനം) ഉപരിപഠന സാധ്യതനേടി. കഴിഞ്ഞവർഷം ജില്ലയിൽ 99.35 ശതമാനമായിരുന്നു വിജയം. പരീക്ഷ എഴുതിയ 40,158 വിദ്യാർഥികളിൽ 39,898 പേർ ഉപരിപഠനത്തിന്‌ യോഗ്യത നേടിയിരുന്നു. പരീക്ഷയെഴുതിയ 20,314 ആൺകുട്ടികളിൽ 20,129 പേരും 19,844 പെൺകുട്ടികളിൽ 19,769 പേരും വിജയിച്ചു. 4,070 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ്‌ നേടി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home