വയോധികന് സൂര്യാതപമേറ്റു

സൂര്യതാപമേറ്റ ഗംഗാധരന്‍
വടക്കഞ്ചേരി
കിഴക്കഞ്ചേരി വാൽക്കുളമ്പിൽ വയോധികന് സൂര്യാതപമേറ്റു. പാറച്ചാട്ടം ചേരിങ്കൽ ഗംഗാധര(70)നാണ് സൂര്യാതപമേറ്റത്. വടക്കഞ്ചേരിയിൽനിന്ന് വാൽക്കുളമ്പിലേക്കുള്ള സ്കൂട്ടർ യാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കിടെ കഴുത്തിൽ വട്ടത്തിൽ പൊള്ളലേറ്റപോലെ പാടുകൾ രൂപപ്പെട്ടു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഗംഗാധരൻ വടക്കഞ്ചേരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.











0 comments