ad
Deshabhimani

പൊതുജനാരോഗ്യ മേഖലയ്‌ക്ക്‌ ഐക്യദാർഢ്യം

Solidarity for the public health sector

കെജിഒഎ, എൻജിഒ യൂണിയൻ, കെജിഎൻഎ സംഘടനകൾ ചേർന്ന് ജില്ലാ ആശുപത്രിക്ക് മുന്നിൽ പൊതുജനാരോഗ്യ മേഖല സംരക്ഷണ ശൃംഖല തീർത്തപ്പോൾ

വെബ് ഡെസ്ക്

Published on Jul 04, 2025, 12:45 AM | 1 min read

പാലക്കാട്‌

പൊതുജനാരോഗ്യ മേഖലയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പൊതുജനാരോഗ്യ മേഖലാ സംരക്ഷണ ശൃംഖല നടത്തി. എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ എന്നീ സംഘടനകളാണ്‌ നേതൃത്വം നൽകിയത്‌. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്‌തലവി ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യരംഗത്തെ പുരോഗതിക്കായി ജനപക്ഷത്തുനിന്ന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച്‌ ജില്ലാ ആശുപത്രിക്ക് മുന്നിൽവച്ച്‌ പ്രതിജ്ഞയെടുത്തു. ജില്ലാ സെക്രട്ടറി നവനീത് കൃഷ്ണൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ മഹേഷ്, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ സാജൻ, രാജേന്ദ്രൻ, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബി രാജേഷ്, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ സുരേഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി മോഹൻദാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home