ഷോർട്ട് ഫിലിം ഫെസ്റ്റ്

കഞ്ചിക്കോട്
ചുള്ളിമട വി വി കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ സർഗം മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്ലസ്ടു വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം ഫെസ്റ്റ് നടത്തി. കോളേജ് ട്രസ്റ്റ് സെക്രട്ടറി എസ് കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി കെ സുധാകരൻ അധ്യക്ഷനായി. സംവിധായകൻ ആന്റോ റെക്സ് മുഖ്യാതിഥിയായി. കോളേജ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ആർ രാജമാണിക്യം, ഫെസ്റ്റ് കൺവീനർ ഡോ. പി രാമചന്ദ്രൻ, രഞ്ജിത്ത്, അധ്യാപകരായ പി എസ് മീന, ഗിരിജ പ്രസാദ്, ആർട്സ് ക്ലബ് കോ–ഓർഡിനേറ്റർ കെ സൗമ്യ, യൂണിയൻ വൈസ് ചെയർപേഴ്സൺ തനൂജ എന്നിവർ സംസാരിച്ചു. ഫെസ്റ്റിൽ തത്തമംഗലം മിഷൻ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.










0 comments