പട്ടികജാതി യുവതിക്ക് പീഡനം; യുവാവിന് ജീവപര്യന്തവും 3 ലക്ഷം പിഴയും ശിക്ഷ

ജോസ് വിൽസൺ
പാലക്കാട്
പാലക്കാട് നഗരത്തിൽ കോച്ചിങ് സ്ഥാപനത്തിലെ സഹപ്രവർത്തകയായ പട്ടികജാതി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 3.05 ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി എഴുകുംവയൽ തൂവൽ സ്വദേശി പുളിക്കത്തൊടിയിൽ വീട്ടിൽ ജോസ് വിൽസണെ(36)യാണ് മണ്ണാർക്കാട് പട്ടികജാതി-, പട്ടികവർഗ പ്രത്യേക കോടതി ജഡ്ജ് ജയ പ്രഭു ശിക്ഷിച്ചത്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പട്ടികജാതി-, പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ബലാത്സംഗക്കുറ്റത്തിന് രണ്ട് വകുപ്പുകളിൽ 10 വർഷംവീതം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് ഒരുവർഷം തടവും 5,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. സഹപ്രവർത്തകയെ നിരന്തരം ചൂഷണംചെയ്ത് ഗർഭിണിയാക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ അന്നത്തെ പാലക്കാട് ഡിവൈഎസ്പിമാരായിരുന്ന സജു കെ അബ്രഹാം, ആർ മനോജ്കുമാർ, പി ശശികുമാർ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷകസംഘത്തിൽ എഎസ്ഐ പ്രഭയും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രാജീവ് നടക്കാവിലും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ജോൺ ജോണും ഹാജരായി.









0 comments