ad
Deshabhimani

സീനിയേഴ്‌സ്‌ അത്‌ലറ്റിക്‌ മീറ്റ്‌

തൊണ്ണൂറ്റിനാലിന്റെ 
ചെറുപ്പത്തിൽ രാജഗോപാൽ

94 വയസ്സ് പ്രായമുള്ള  ടി രാജഗോപാൽ

94 വയസ്സ് പ്രായമുള്ള ടി രാജഗോപാൽ

avatar
ജിജോ ജോർജ്‌

Published on Jun 14, 2026, 12:00 AM | 1 min read

പാലക്കാട്‌

പതിനഞ്ചാം വയസ്സിലാണ്‌ ചിറ്റൂർ തത്തമംഗലം സ്വദേശിയായ വി രാജഗോപാൽ എയർഫോഴ്‌സിൽ ജോലിയിൽ പ്രവേശിക്കുന്നത്‌. വയസ്സ്‌ 94ൽ എത്തിനിൽക്കുന്നു. ഇപ്പോഴും ക‍ൗമാരക്കാരന്റെ ചുറുചുറുക്ക്‌. പാലക്കാട്‌ മെഡിക്കൽ കോളേജ്‌ സിന്തറ്റിക്‌ ട്രാക്കിൽ നടക്കുന്ന സംസ്ഥാന സീനിയേഴ്‌സ്‌ സ്‌പോർട്‌സ്‌ ആൻഡ്‌ ഗെയിംസ്‌ അത്‌ലറ്റിക്‌സ്‌ മീറ്റിൽ മാറ്റുരയ്‌ക്കാൻ എത്തിയതാണ്‌ അദ്ദേഹം. 60 വർഷത്തിലേറെയായി എറണാകുളം ചിറ്റൂർ റോഡിലെ ‘രഞ്ജിനി’യിലാണ്‌ താമസം. ഏതാനും വർഷംമുന്പാണ്‌ സീനിയേഴ്‌സ്‌ മീറ്റുകളിൽ മത്സരിച്ചുതുടങ്ങിയത്‌. നാല്‌ വർഷംമുന്പ്‌ ആദ്യമായി പ്രാക്ടീസ്‌ തുടങ്ങുന്പോൾ 100 മീറ്റർ 50 സെക്കൻഡിലാണ്‌ ഓടിത്തീർത്തത്‌. പിന്നീട്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഗ്ര‍ൗണ്ടിൽ സ്ഥിരംപരിശീലനം തുടങ്ങി. കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന മാസ്‌റ്റേഴ്‌സ്‌ മീറ്റിൽ 12.30 സെക്കൻഡിൽ നൂറുമീറ്റർ പൂർത്തിയാക്കി എല്ലാവരെയും ഞെട്ടിച്ചു. നല്ല മത്സരമുണ്ടെങ്കിൽ 12.30 സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ ഓടിത്തീർക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന്‌ രാജഗോപാൽ പറഞ്ഞു. ചെറിയ കേൾവിക്കുറവുണ്ടെന്നത്‌ ഒഴിച്ചാൽ മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഇ‍ൗ മീറ്റിൽ 90 വയസ്സിന്‌ മുകളിൽ മത്സരിക്കുന്ന ഏകതാരമാണ്‌. 100, 200 മീറ്ററുകളിലാണ്‌ മത്സരമെങ്കിലും പത്തോ പതിനഞ്ചോ കിലോമീറ്റർ നടക്കാനും ഓടാനുമെല്ലാം രാജഗോപാൽ റെഡി. ഭാര്യ: പരേതയായ നളിനി (റിട്ട. പ്രധാനാധ്യാപിക, എസ്‌ആർവി എച്ച്‌എസ്‌എസ്‌ എറണാകുളം). മക്കൾ: മിനി, മാലിനി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home