Deshabhimani

"സിവിൽ സർവീസും കേരള ബദലും' സെമിനാർ

Seminar

ഇ പത്മനാഭൻ അനുസ്മരണത്തോടനുബന്ധിച്ച് എൻജിഒ യൂണിയൻ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
എസ് ബി രാജു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 19, 2026, 12:33 AM | 1 min read

പാലക്കാട്

എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഇ പത്മനാഭൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് 'സിവിൽ സർവീസും കേരള ബദലും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ മഹേഷ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സജീവ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ എം പ്രസാദ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വെള്ളി രാവിലെ ജില്ലയിലെ മുഴുവൻ ഏരിയകളിലും യൂണിയന്റെ നേതൃത്വത്തിൽ പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home