ad
Deshabhimani

തിരക്കൊഴിഞ്ഞ്‌ സീതാർകുണ്ട്‌

സീതാർകുണ്ട് ഇക്കോ സെന്റർ

സീതാർകുണ്ട് ഇക്കോ സെന്റർ

വെബ് ഡെസ്ക്

Published on Apr 21, 2026, 12:27 AM | 1 min read

കൊല്ലങ്കോട്

ച‍ൂട്‌ കനത്തത്തോടെ സീതാർകുണ്ട്‌ വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ 3000 മുതൽ 5000 വരെ ആളുകൾ എത്തിയിടത്ത്‌ ഇപ്പോഴെത്തുന്നത്‌ 500ൽ താഴെ മാത്രമാണ്‌. വേനൽ കടുത്തത്തോടെ പച്ചപ്പ് നഷ്ടപ്പെട്ടതും വരണ്ട കാലാവസ്ഥയയും വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് കുറഞ്ഞതുമാണ്‌ തിരിച്ചടിയായത്‌. വിനോദ സഞ്ചാരികളെ ആകർഷിക്കാനായി സീതാർകുണ്ട്‌ ഇക്കോ ടൂറിസം കേന്ദ്രത്തിൽ കുടിവെള്ള സൗകര്യവും വെള്ളച്ചാട്ടംവരെ നടക്കാൻ കോണ്‍ക്രീറ്റ് നടവഴികളും വിശ്രമിക്കാനുള്ള സിമന്റ് ഇരിപ്പിടങ്ങളുമെല്ലാം വനം വകുപ്പ് ഒരുക്കിയിരുന്നു. ശൗചാലയങ്ങളും നിര്‍മിച്ചു. 75 ലക്ഷത്തോളം രൂപയാണ്‌ ഇതിനായി ചെലവഴിച്ചത്‌. എന്നാൽ സഞ്ചാരികളുടെയണ്ണം കുറഞ്ഞത്‌ തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home