ad
Deshabhimani

ശാസ്ത്ര ക്വിസ് മത്സരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2025, 12:00 AM | 1 min read

പാലക്കാട്

സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ ജില്ലാ യുവജന കേന്ദ്രം നടത്തിയ ശാസ്ത്ര ക്വിസിൽ നെല്ലിപ്പുഴ ഡിഎച്ച്എസ്എസ്‌ ഒന്നും(10000 രൂപ), കോങ്ങാട് കെപിആർപിഎച്ച്എസ്‌ രണ്ടും(5000 രൂപ) സ്ഥാനം നേടി. മത്സരം കെ ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി. സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ അംഗം ഷെനിൻ മന്ദിരാട്, ജില്ലാ പഞ്ചായത്തംഗം സഫ്ദർ ഷെരീഫ്, ജില്ലാ പ്രോഗ്രാം ഓഫീസർ ഉദയകുമാരി, ബ്ലോക്ക് കോ–ഓർഡിനേറ്റർമാരായ എസ് ഷിജു കുഴൽമന്ദം, അനീഷ് മലമ്പുഴ, ഹരീഷ് പാലക്കാട്‌, ജയകൃഷ്ണൻ ചിറ്റൂർ, ഷിജു ഒറ്റപ്പാലം, അജയകുമാർ നെന്മാറ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home