ad
Deshabhimani

ഓട്ടത്തിനിടെ സ്കൂൾ ബസിന്റെ 
വാതിൽ തെറിച്ചുവീണു ​

തച്ചമ്പാറ ദേശബന്ധു സ്കൂള്‍ബസിന്റെ വാതില്‍ വീഴുന്ന വീഡിയോ ദൃശ്യം
വെബ് ഡെസ്ക്

Published on Jun 05, 2026, 02:00 AM | 1 min read

മണ്ണാർക്കാട്

തച്ചമ്പാറയിൽ കുട്ടികളുമായുള്ള ഓട്ടത്തിനിടെ സ്കൂൾ ബസ്സിന്റെ വാതിൽ റോഡിലേക്ക് തെറിച്ചു വീണു. തച്ചമ്പാറയിലെ ദേശബന്ധു സ്കൂളിലെ വിദ്യാർഥികളെ കയറ്റിവന്ന ബസ്സിന്റെ വാതിലാണ്‌ തെറിച്ചു വീണത്‌. തച്ചമ്പാറ അരപ്പാറ റോഡിൽ വ്യാഴം രാവിലെ 9.30 നാണ് സംഭവം. റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നത്‌ വലിയ അപകടം ഒഴിവാക്കി. തുടർന്ന്‌ നടത്തിയ പരിശോധനയിൽ പെർമിറ്റും ഇൻഷുറൻസും ഫിറ്റ്നെസും ഇല്ലാത്ത ബസ്സുകളാണ് സ്കൂൾ ഉപയോഗിക്കുന്നതെന്ന്‌ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ക്രമക്കേട്‌ കണ്ടെത്തിയ സ്‌കൂളിലെ എട്ടോളം വാഹനങ്ങൾക്കെതിരെ കേസ്സെടുത്ത് 30,000രൂപ പിഴയും ചുമത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home