പിഎഫ് പെൻഷൻകാരുടെ സത്യഗ്രഹം ഇന്ന് സമാപിക്കും

പിഎഫ് പെൻഷൻകാരുടെ സത്യഗ്രഹത്തിന്റെ രണ്ടാം ദിനം എഐടിയുസി സംസ്ഥാന സെക്രട്ടറി കെ സി ജയപാലൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ നടത്തുന്ന രാജ്യവ്യാപക ത്രിദിന സത്യഗ്രഹ സമരത്തിന്റെ രണ്ടാംദിനം പാലക്കാട് ചന്ദ്രനഗറിലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിന് മുന്നിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി കെ സി ജയപാലൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി ബി രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് മനോഹരൻ, ചന്ദ്രൻ, അബ്ദുൽ അസീസ്, ടി എസ് ദാസ് എന്നിവർ സംസാരിച്ചു. സി കൃഷ്ണകുമാർ സ്വാഗതവും ധനലക്ഷ്മി നന്ദിയും പറഞ്ഞു. സമരം ബുധനാഴ്‌ച സമാപിക്കും. സമാപനയോഗം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ് കെ അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സർവീസ് പെൻഷൻ പരിഷ്‌കരിക്കുക, മിനിമം പെൻഷൻ 9,000 രൂപയാക്കുക, ക്ഷാമബത്ത അനുവദിക്കുക, അർഹരായവർക്ക് ഹയർ ഓപ്ഷൻ അനുവദിക്കുക, നിക്ഷേപത്തുക മരണശേഷം കുടുംബത്തിന് തിരികെ നൽകുക, മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രയിലുണ്ടായിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.









0 comments