സസന്തോഷം....

ബൈ ബൈ ചാലിശേരി... പത്ത് ദിനരാത്രങ്ങൾ ചാലിശേരിയെ ഇളക്കിമറിച്ച ദേശിയ സരസ് മേളയ്ക്ക് ഇന്ന് സമാപനം. ചെർപ്പുളശേരി നഗരസഭയിലെ ഹരിത കർമസേനാംഗങ്ങൾ സരസ് മേള കണ്ട് മടങ്ങുന്നു ഫോട്ടോ: ശരത് കൽപ്പാത്തി
ഇന്ന് സമാപനം
ചാലിശേരി
തൃത്താലയുടെ ജനഹൃദയം കവർന്ന കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഇന്ന് സമാപനം. പതിനായിരങ്ങളാണ് രണ്ടുമുതൽ ചാലിശേരി മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. കലാസാംസ്‌കാരിക പരിപാടികൾ, വിപണന സ്റ്റാളുകൾ, ഫുഡ്‌കോർട്ട് തുടങ്ങിയവയെല്ലാം നാടാകെ ഏറ്റെടുത്തു. പ്രധാനവേദിയായ ക്യാപ്റ്റൻ ലക്ഷ്മിയിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനവും ആദരസന്ധ്യയും സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും വേദിയായി. കലാസാംസ്‌കാരിക പരിപാടികളിൽ ജനമാകെ ആർത്തുല്ലസിച്ചു. വൈവിധ്യമാർന്ന ഭക്ഷണങ്ങളായിരുന്നു ഫുഡ്‌കോർട്ടിന്റെ സവിശേഷത. വിപണനമേളയിൽ റെക്കോഡ് വിറ്റുവരവും നേടി. ഫ്ലവർഷോയും അമ്യൂസ്-മെന്റ് പാർക്കും പെറ്റ് ഷോയുമൊക്കെ കിടിലം. പൂർണമായും ഹരിതചട്ടം പാലിച്ചുവെന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത.










0 comments