"മിഞ്ചി'യാണ് താരം

ദേവികയുടെ മിഞ്ചി പഞ്ചലോഹ ആഭരണ സ്റ്റാൾ
ചാലിശേരി
സ്‌ത്രീകൾ കാലിലണിയുന്ന "മിഞ്ചി'യാണ് വിപണനമേളയിലെ താരം. 100 രൂപ മുതലുള്ള കിടിലൻ "മിഞ്ചി'കളാണ് കൊടുങ്ങല്ലൂർ അമരിപ്പാടം സ്വദേശിനി ദേവിക പീതാംബരന്റെ പഞ്ചലോഹ ആഭരണ സ്റ്റാളിലുള്ളത്. സ്വർണമാണോ എന്ന് തോന്നിപ്പോകുന്ന ഭംഗിയും ഈടുമാണ് "പൊന്നൂസ്' എന്ന ബ്രാൻഡിലൂടെ ദേവിക അവതരിപ്പിക്കുന്നത്. പാരമ്പര്യവും ഫാഷനും ഒരുപോലെ ചേരുന്ന പഞ്ചലോഹ മിഞ്ചികൾക്കാണ് മേളയിൽ ആവശ്യക്കാർ ഏറെ. മിഞ്ചിക്കുപുറമെ പഞ്ചലോഹത്തിൽ തീർത്ത വളകൾ, മാലകൾ, പാദസരങ്ങൾ, കമ്മലുകൾ എന്നിവയും സ്റ്റാളിലുണ്ട്. 2015-ൽ വള്ളിവട്ടം "തണൽ' കുടുംബശ്രീ അയൽക്കൂട്ടത്തിലൂടെ തുടങ്ങിയ ദേവിക ഇന്ന് ഇന്ത്യയിലറിയിപ്പെടുന്ന സംരംഭകയാണ്. 2023ൽ ഗോവയിൽ നടന്ന ഓൾ ഇന്ത്യ എക്സിബിഷനിൽ മികച്ച സംരംഭകയ്ക്കുള്ള പുരസ്കാരം നേടി.










0 comments