റോഡ് നിർമാണത്തിനായി ഭൂമി നൽകി

റോഡ് നിർമാണത്തിനായി കച്ചേരിക്കുന്ന് മഹല്ല് കമ്മിറ്റി വിട്ട് നൽകിയ ഭൂമി
ചെർപ്പുളശേരി
ടൗണിൽനിന്ന് മുണ്ടൂർ–തൂത സംസ്ഥാന പാതയിലേക്ക് ചേരുന്ന കച്ചേരിക്കുന്ന് ജങ്‌ഷനിലെ വളവ് നേരെയാക്കാൻ സ്ഥലം വിട്ടുനൽകി കച്ചേരിക്കുന്ന് അറബി തങ്ങൾ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി. രണ്ട് സെന്റാണ് സൗജന്യമായി നൽകിയത്. മൂന്ന് പ്രധാന റോഡുകൾ കൂടിച്ചേരുന്ന ജങ്‌ഷനായതിനാൽ വാഹങ്ങളുടെ അമിത വേഗവും പരസ്പരം കാണാത്തതും ഒട്ടേറെ അപകടങ്ങൾക്ക് കാരണമായിരുന്നു. ഇതിനാണ് ഇതോടെ പരിഹാരമായത്. ചെർപ്പുളശേരി ടൗൺ നവീകരണത്തിന്റെയും മുണ്ടൂർ– തൂത നാലുവരിപ്പാതയിലൂടെയും റോഡിന് വീതികൂടിയെങ്കിലും വളവ് നിവർത്താൻ സ്ഥലം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് മഹല്ല് കമ്മിറ്റി കൂടി സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചത്. സ്ഥലത്തെ കെഎസ്ഇബി തൂണുകൾ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടറുടെ നിർദേശമനുസരിച്ചാണ് മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനമെന്നും നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ വി പി സമീജ് പറഞ്ഞു.










0 comments