ad
Deshabhimani

പോസ്‌റ്റിൽ കുടുങ്ങിയ കെഎസ്‌ഇബി 
ജീവനക്കാരന് രക്ഷകനായി ഹോം ഗാർഡ്

കല്ലേക്കാട് കിഴക്കഞ്ചേരിക്കാവ് പരിസരത്ത് ജോലിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ കെഎസ്ഇബി തൊഴിലാളിയെ സഹപ്രവർത്തകർ താഴെയിറക്കുന്നു

കല്ലേക്കാട് കിഴക്കഞ്ചേരിക്കാവ് പരിസരത്ത് ജോലിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ കെഎസ്ഇബി തൊഴിലാളിയെ സഹപ്രവർത്തകർ താഴെയിറക്കുന്നു

വെബ് ഡെസ്ക്

Published on Apr 18, 2026, 12:39 AM | 1 min read

കഞ്ചിക്കോട്

P H Filendranജോലി കഴിഞ്ഞ് തിരിച്ചിറങ്ങാനാകാതെ തളർന്ന്‌ വൈദ്യുതി പോസ്റ്റിൽ ഇരുന്ന കെഎസ്ഇബി ജീവനക്കാരനെ രക്ഷിച്ച് കഞ്ചിക്കോട് അഗ്നിരക്ഷാ നിലയത്തിലെ ഹോം ഗാർഡ് പി എച്ച് ഫിലേന്ദ്രൻ. വെള്ളി രാവിലെ 9.30ന് പറളി കിഴക്കഞ്ചേരിക്കാവിലാണ് പറളി സെക്ഷനിലെ ജീവനക്കാരനായ രാജനെ വൈദ്യുതിത്തൂണിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ വാഹനം നിർത്തി മറ്റ് ജീവനക്കാരെ വിവരമറിയിച്ചു. പോസ്റ്റിൽ വൈദ്യുതി പ്രവാഹം ഇല്ലാത്തതിനാൽ രണ്ട് ഏണി സംഘടിപ്പിച്ച് രാജനെ താഴെയിറക്കി. ആംബുലൻസിൽ ജില്ലാ ആശുപത്രിയിലും പിന്നീട് കല്ലേക്കാട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചൂടുകാരണം രാജൻ കുഴഞ്ഞുവീണതാണെന്നാണ് പ്രാഥമിക നിഗമനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home