കാലവർഷം കനക്കുന്നു

പാലക്കാട്
ജില്ലയിൽ കാലവർഷം ശക്തിപ്പെടുന്നു. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും ലഭിച്ചു. തിങ്കളാഴ്‌ച രാത്രി തുടങ്ങിയ മഴ ചൊവ്വാഴ്‌ച രാവിലെവരെ നീണ്ടു. പകൽ ഇടവിട്ടും മഴ പെയ്‌തു. കുഴൽമന്ദം പെരിങ്ങോട്ടുകുറുശിയിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. പുതുപ്പരിയാരം പഞ്ചായത്ത് ഓഫീസിന് സമീപം മരം വീണ് വീട് തകർന്നു. അകലൂർ കോട്ടക്കാട് വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ബുധനും വ്യാഴവും ശക്തമായ മഴയ്‌ക്ക് സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്‌ച മഞ്ഞ ജാഗ്രതാ നിർദേശമുണ്ട്.
മരം കടപുഴകി
ശക്തമായ കാറ്റിലും മഴയിലും നെല്ലിക്കുറുശിയിൽ മുളങ്കൂട്ടവും മരങ്ങളും വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണു. ചൊവ്വ രാവിലെ 8.30 ഓടെയാണ് വാഴാലിക്കാവിനു സമീപം മംഗലംമുരുക്കും റോഡിലേക്കാണ് മരങ്ങൾ വീണത്. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്ത് അംഗം സോജൻ ജോണിന്റെ നേതൃത്വത്തിലുളള സംഘവും കെഎസ്ഇബി ഉദ്യോഗസ്ഥരും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.









0 comments