Deshabhimani

റെയിൽവേ തൊഴിലാളികൾ 
പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 18, 2026, 12:00 AM | 1 min read

റെയിൽവേ തൊഴിലാളികൾ 
പ്രതിഷേധിച്ചു

പാലക്കാട്‌

ഒരുമാസത്തിലധികമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും റെയിൽവേ കോൺട്രാക്ട് കാറ്ററിങ്‌ ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ റെയിൽവേ കരാർ തൊഴിലാളികൾ ഒലവക്കോട് സ്റ്റേഷനുമുന്നിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ദക്ഷിണ റെയിൽവേ പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അജയ് ഘോഷ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി അപ്പു സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം പ്രമോദ് നന്ദിയും പറഞ്ഞു. കരാറുകാരൻ മാറിയാലും തൊഴിലാളികളുടെ തൊഴിൽ നിലനിർത്തുക, വേതനം കൃത്യസമയത്ത്‌ നൽകുക, ഇഎസ്ഐ, പിഎഫ് എന്നിവയിൽ തൊഴിലാളികൾ അടയ്‌ക്കുന്ന വിഹിതത്തിന്‌ രേഖകൾ നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home