ad
Deshabhimani

മെഴുകംപാറയിൽ 
പുലി കുടുങ്ങി

മെഴുകംപാറയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട പുലി

മെഴുകംപാറയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട പുലി

വെബ് ഡെസ്ക്

Published on Jul 29, 2026, 12:46 AM | 1 min read

മണ്ണാർക്കാട്

തെങ്കര പഞ്ചായത്തിലെ മെഴുകംപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ചൊവ്വ പുലർച്ചെ 3.30ഓടെയാണ് കൂട്ടിൽ പുലി കുടുങ്ങിയത്. കൂട്ടിൽ ഇരയായി കെട്ടിയ നായ വലിയരീതിയിൽ ശബ്‌ദമുണ്ടാക്കിയതിനെ തുടർന്ന് പ്രദേശവാസികൾ എത്തിനോക്കിയപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. മണ്ണാർക്കാട്ടുനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ മണ്ണാർക്കാട് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റി. രാത്രിയോടെ പുലിയെ ശിരുവാണി ഉൾവനത്തിൽവിട്ടു. വളർത്തുമൃഗങ്ങളെ പുലി പിടിക്കുന്ന സംഭവം പതിവായതിനെ തുടർന്നാണ് ജൂലൈ ഏഴിന് മെഴുകംപാറ വനത്തോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. നാലുവയസ്സുള്ള പെൺപുലിയാണ് കൂട്ടിലകപ്പെട്ടത്. പരിശോധനയിൽ പുലിക്ക് പരിക്കുകളില്ലെന്ന് ബോധ്യമായതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണാർക്കാട് ഡിഎഫ്‌ഒ കെ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home