ad
Deshabhimani

നിരീക്ഷണം തുടരുന്നു

പി ടി– 5 പന്നിമടയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2025, 01:05 AM | 1 min read

പാലക്കാട്‌

കണ്ണിന്‌ പരിക്കേറ്റ പി ടി–-അഞ്ച്‌ പന്നിമട ഭാഗത്തെത്തി. വനം വകുപ്പ്‌ പ്രത്യേകസംഘത്തിന്റെ നിരീക്ഷണവും മരുന്ന്‌ നൽകാനുള്ള ശ്രമവും ശനിയാഴ്ചയും തുടർന്നു. വ്യാഴാഴ്ച ആന ഐഐടിക്ക്‌ പിന്നിലുള്ള കോങ്ങാട്ടുപാറ ഭാഗത്തായിരുന്നു. ഇവിടെനിന്ന്‌ രാത്രിയാണ്‌ പന്നിമടയിലെത്തിയത്‌. കൈതച്ചക്ക ഉൾപ്പടെയുള്ള പഴങ്ങളിൽ മരുന്നുവച്ച്‌ നൽകാനുള്ള ശ്രമം തുടരുകയാണ്‌. എന്നാൽ, ആനയ്ക്ക്‌ മരുന്നിന്റെ മണം ലഭിച്ചതിനാൽ പഴങ്ങൾ കഴിച്ചിട്ടില്ല. ഞായറാഴ്ചയും നിരീക്ഷണം നടത്തിയശേഷമാകും വെറ്ററിനറി ഡോക്ടർമാർ റിപ്പോർട്ട്‌ തയ്യാറാക്കുക. തിങ്കൾമുതൽ മറ്റ്‌ ചികിത്സ ലഭ്യമാക്കുന്നതടക്കമുള്ള നടപടികൾ ആലോചിക്കുന്നുണ്ട്‌. ആന നിലവിൽ മറ്റ്‌ ഭക്ഷണം കഴിക്കുന്നുണ്ട്‌. ആരോഗ്യവാനാണ്‌. നിലവിൽ സമീപത്ത്‌ മറ്റ്‌ ആനകളൊന്നും എത്തിയിട്ടില്ലെന്നും വനം വകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home