ad
Deshabhimani

പരിപാടിയിൽനിന്ന്‌ വിട്ടുനിന്ന് മന്ത്രി

പ്രതിഷേധിച്ച് സമുദായ സംഘടന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2026, 12:52 AM | 1 min read

കുഴൽമന്ദം

വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽനിന്ന്‌ വിട്ടുനിന്ന പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസിയുടെ നടപടിയിൽ പ്രതിഷേധം ശക്തം. എഴുന്നൂറിൽപ്പരം കുടുംബങ്ങൾചേർന്ന് സംഘടിപ്പിച്ച പ്രതിഷേധയോഗം കാൻഫെഡ് സംസ്ഥാന അവാർഡ് ജേതാവ് ഇ രാഘവൻ ഉദ്ഘാടനം ചെയ്തു. ദേശം പ്രസിഡന്റ് കെ ശിവരാജൻ അധ്യക്ഷനായി. തേങ്കുറുശി വിളയഞ്ചാത്തനൂർ ഇളയ ഭഗവതി ക്ഷേത്രം ദേശം 32 നേതൃത്വത്തിൽ കഴിഞ്ഞ 16നാണ് പട്ടികജാതിയിൽപ്പെട്ട പത്താം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ തീരുമാനിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് വകുപ്പ് മന്ത്രി ഉറപ്പുനൽകിയതുമാണ്. എന്നാൽ 15ന് രാത്രി ഒമ്പതോടെ പങ്കെടുക്കാൻ കഴിയില്ലെന്ന് സംഘാടകരെ അറിയിക്കുകയായിരുന്നു. തൊണ്ടവേദനയാണ് കാരണമെന്നാണ് അറിയിച്ചത്. എന്നാൽ അന്നേദിവസം മറ്റ് സംഘടനകളുടെയും മറ്റു പൊതുപരിപാടികളിലും മന്ത്രി പങ്കെടുത്തിട്ടുണ്ട്. പ്രതിഷേധയോഗത്തിൽ കെ ഷണ്മുഖൻ, കെ പരമേശ്വരൻ, എ ബാബു, സി മനോജ്, കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സമുദായ സംഘടന പരിപാടിയിൽ പങ്കെടുക്കാമെന്ന് ഏറ്റ് പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ദേശ കമ്മിറ്റി മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home