വെള്ളം ചേര്‍ത്ത് കെഎസ്ആര്‍ടിസി
സൗജന്യയാത്ര പൊളിക്കാന്‍ ബസുകള്‍ തരംമാറ്റും

എസ് സുധീഷ്
Published on Jun 11, 2026, 12:05 AM | 1 min read
ചിറ്റൂർ
യുഡിഎഫ് സർക്കാർ കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയ്‌ക്കുള്ള ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഓർഡിനറി ബസുകളുടെ ഗ്രേഡ് മാറ്റാൻ നീക്കം. ഓർഡിനറി സർവീസ് നടത്തുന്ന ബസുകളുടെ ഗ്രേഡ് മാറ്റി ടൗൺ ടു ടൗൺ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ എന്നിങ്ങനെ മാറ്റാനുള്ള നീക്കം നടക്കുന്നത്. ഗ്രേഡിൽ മാറ്റംവരുത്തിയാൽ സൗജന്യയാത്ര ഒഴിവാകും. ചിറ്റൂർ ഡിപ്പോയിൽനിന്ന് 33 സർവീസാണുള്ളത്. ഇതിൽ പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന 13 ബസുകളിൽ 11 എണ്ണം ഓർഡിനറിയാണ്. യാത്രക്കാർ കൂടുതലുള്ള സർവീസുകളായതിനാൽ നല്ല കലക്ഷൻ കിട്ടുന്നവയാണിത്. ഈ റൂട്ടിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ കെഎസ്ആർടിസി വലിയ നഷ്ടത്തിലാകുമെന്ന് കണ്ടാണ് ഓർഡിനറി ഗ്രേഡ് മാറ്റാൻ നീക്കംനടക്കുന്നത്. ഗ്രേഡ് മാറ്റിയാൽ ചിറ്റൂർ ഡിപ്പോയിൽനിന്ന് ഓർഡിനറിയായി സർവീസ് നടത്തുന്നത് ഒരു ബസ് മാത്രമാകും. അതും ഭാഗികമായി മാത്രം. ചിറ്റൂരിൽ മാത്രമല്ല ജില്ലയിലെ മറ്റ് ഡിപ്പോകളിലും ഇൗ നീക്കം തുടങ്ങിയതായാണ് വിവരം.










0 comments