ad
Deshabhimani

പ്ലസ്‌ടു ഫലം കാത്ത്‌ 


41,416 വിദ്യാർഥികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2026, 02:00 AM | 1 min read

പാലക്കാട്‌

രണ്ടുമാസത്തെ കാത്തിരിപ്പിന്‌ വിരാമം. ജില്ലയിലെ 41,416 വിദ്യാർഥികളുടെ പ്ലസ്‌ടു ഫലം തിങ്കളാഴ്‌ച അറിയാം. ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത തേടി റെഗുലർ, ഓപ്പൺ വിഭാഗങ്ങളിലായി 18,140 പെൺകുട്ടികളും 17,869 ആൺകുട്ടികളുമാണ്‌ ഇക്കൊല്ലം പരീക്ഷയെഴുതിയത്‌. ഓപ്പൺ വിഭാഗത്തിൽ 5,407 കുട്ടികൾ പരീക്ഷയെഴുതി. 17,126 പെൺകുട്ടികളും 15,175 ആൺകുട്ടികളുമുൾപ്പെടെ 32,301 വിദ്യാർഥികളാണ്‌ പ്ലസ്‌വൺ പരീക്ഷയെഴുതിയത്‌. 29,779 വിദ്യാർഥികൾ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്‌ പര‍ീക്ഷയെഴുതി.


35,720 പ്ലസ്‌വൺ സീറ്റുകളിലേക്ക്‌ ഇന്നുമുതൽ അപേക്ഷിക്കാം

സർക്കാർ, എയ്‌ഡഡ്, അൺ എയ്ഡഡ് ഉൾപ്പെടെ 152 സ്‌കൂളിലായി ജില്ലയിൽ ആകെ 35,720 പ്ലസ് വൺ സീറ്റുകളിലേക്ക്‌ തിങ്കളാഴ്‌ച മുതൽ അപേക്ഷിക്കാം. 63 സർക്കാർ സ്കൂളുകൾ, 62 എയ്ഡഡ്, 27 അൺ എയ്ഡഡ് സ്കൂളുകളിലായാണ് സീറ്റുകളുള്ളത്. സയൻസ്- 18,489, കൊമേഴ്സ്- 8,939, ഹ്യുമാനിറ്റീസ്- 8,292 എന്നിങ്ങനെയാണ് സീറ്റ് നില. കൂടാതെ വിഎച്ച്എസ്ഇ വിഭാഗത്തിൽ 18 സർക്കാർ സ്കൂളുകളിലും ഏഴ് സ്വകാര്യ സ്‌കൂളിലുമായി 2,230 സീറ്റുകളുണ്ട്. ഇതുകൂടി ചേർക്കുമ്പോൾ സീറ്റുകളുടെ എണ്ണം 37,950 ആകും. ഒമ്പത് ഗവ. ഐടിഐകളിലെ 28 ട്രേഡുകളിലായി 2,110 സീറ്റും 21 സ്വകാര്യ ഐടിഐകളിലായി 1,740 സീറ്റുമുണ്ട്. ഇത്തവണ 38,828 കുട്ടികൾ പരീക്ഷയെഴുതിയതിൽ 38,164 കുട്ടികൾ വിജയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home