പ്ലസ്‌ടു പരീക്ഷയാരംഭിച്ചു
ആദ്യദിനം എളുപ്പം

ബിഇഎം ഹയർ സെക്കന്‍ഡറി സ്കൂളിൽ പ്ലസ്ടു ആദ്യ പരീക്ഷ എഴുതിയിറങ്ങിയ വിദ്യാർഥികൾ ചോദ്യപേപ്പർ വിശകലനം ചെയ്യുന്നു
പാലക്കാട്
പ്ലസ്‌ടു പരീക്ഷകൾ വെള്ളിയാഴ്‌ച ആരംഭിച്ചു. ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രപ്പോളജി എന്നിവയായിരുന്നു ആദ്യദിനം. പേടിയുണ്ടായിരുന്നെങ്കിലും പൊതുവേ എളുപ്പമായിരുന്നുവെന്നാണ് വിദ്യാർഥികളുടെ അഭിപ്രായം. ജില്ലയിൽ 144 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. 41,418 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. 18,140 പെൺകുട്ടികളും 17,869 ആൺകുട്ടികളും. പ്ലസ് വൺ പരീക്ഷ 27നും പ്ലസ്‌ടു 28നും അവസാനിക്കും. 2521 അധ്യാപകരെയാണ് മേൽനോട്ടത്തിനായി നിയമിച്ചിട്ടുള്ളത്.











0 comments