ad
Deshabhimani

പികെഎസ്‌ ഹെഡ് പോസ്റ്റ്ഓഫീസ്‌ മാർച്ച്

പികെഎസ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ശാന്തകുമാരി ഉദ്‌ഘാടനം ചെയ്യുന്നു

പികെഎസ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ശാന്തകുമാരി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 30, 2026, 12:10 AM | 1 min read

പാലക്കാട്‌

പട്ടികജാതി ക്ഷേമ സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ശാന്തകുമാരി ഉദ്‌ഘാടനം ചെയ്തു. പട്ടികജാതി– -പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുള്ള ജാതിഅധിക്ഷേപങ്ങൾ പൊതുഇടങ്ങളിലാണെങ്കിൽ മാത്രമേ കുറ്റകരമാകൂവെന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ്‌ മാർച്ച്‌ നടത്തിയത്‌. ജില്ലാ പ്രസിഡന്റ് ടി പി കുഞ്ഞുണ്ണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഒ വി സ്വാമിനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം വി ഉഷ, കെ രാജൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ പി ശ്രീനിവാസൻ, ബി സി അയ്യപ്പൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം മാധവൻ, രാധ പഴണിമല എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home