ad
Deshabhimani

പെരുമാട്ടി ഹൈടെക് മാര്‍ക്കറ്റ് കര്‍ഷകര്‍ക്ക് വലിയ സാധ്യത 
തുറക്കും: മന്ത്രി

പെരുമാട്ടിയില്‍ ഹൈടെക് മാര്‍ക്കറ്റ് ആന്‍ഡ് അഗ്രോ പ്രോസസിങ് യൂണിറ്റ്‌ നിര്‍മാണം മന്ത്രി എം ബി രാജേഷ് 
ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 08, 2025, 12:35 AM | 1 min read

ചിറ്റൂർ

പെരുമാട്ടിയില്‍ ഹൈടെക് മാര്‍ക്കറ്റ് ആന്‍ഡ് അഗ്രോ പ്രോസസിങ് യൂണിറ്റിന്റെ നിര്‍മാണം മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു. ഹൈടെക് മാര്‍ക്കറ്റ് കര്‍ഷകര്‍ക്ക് വലിയ സാധ്യതകള്‍ തുറക്കും. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും കാര്‍ഷികമേഖലയ്‌ക്ക് ഉണര്‍വേകാനും പദ്ധതിയിലൂടെ കഴിയും. മൊത്ത വ്യാപാര മാര്‍ക്കറ്റ്, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ തരംതിരിക്കല്‍, പാക്കിങ്ങിനുള്ള കേന്ദ്രം, മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള കേന്ദ്രം എന്നീ സൗകര്യങ്ങള്‍ ഹൈടെക് മാര്‍ക്കറ്റിലൂടെ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കെ ബാബു എംഎല്‍എ മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനിയര്‍ കെ ജി സന്ദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2020–- -21 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍നിന്ന്‌ 10 കോടി രൂപ വിനിയോഗിച്ചാണ് യൂണിറ്റിന്റെ ഒന്നാംഘട്ട നിര്‍മാണം നടത്തുന്നത്. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത, പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന്‍, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി എസ് ശിവദാസ്, പെരുമാട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home