ad
Deshabhimani

 ലഹരിക്കെതിരെ ദേശാഭിമാനിയും ‘അറിവാണ്‌ ലഹരി’ക്യാമ്പയിൻ 
നാളെ മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 25, 2025, 03:00 PM | 1 min read

 ലഹരിക്കെതിരെ ദേശാഭിമാനിയും ‘അറിവാണ്‌ ലഹരി’ക്യാമ്പയിൻ 
നാളെ മുതൽ

പാലക്കാട് ലഹരി നമ്മുടെ ജീവിതത്തെയും സർവ സന്തോഷങ്ങളെയും അപഹരിക്കുന്ന മഹാവിപത്തായി മാറുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ദേശാഭിമാനിയും. ലഹരിക്കെതിരായ ഫലപ്രദമായ മാർഗങ്ങളായ ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, ചിത്രപ്രദർശനങ്ങൾ എന്നിവയുൾപ്പെടുത്തിയുള്ള കാമ്പയിനാണ്‌ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറ്റമ്പതോളം കോളേജുകളിൽ ‘അറിവാണ്‌ ലഹരി’ എന്ന പേരിൽ കാമ്പയിൻ നടത്തും. അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനത്തോട്‌ അനുബന്ധിച്ചായിരിക്കും കാമ്പയിൻ. സംസ്ഥാന പരിപാടി 26ന്‌ പകൽ രണ്ടിന്‌ തിരുവനന്തപുരം ലോ കോളേജിൽ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും. ജില്ലയിൽ 26ന്‌ രാവിലെ 10ന്‌ ചെർപ്പുളശേരി ഐഡിയൽ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ പി മമ്മിക്കുട്ടി എംഎൽഎ ഉദ്‌ഘാടനം ചെയ്യും. എക്സൈസ്‌ വിമുക്തി കോ –-ഓർഡിനേറ്റർമാർ ക്ലാസെടുക്കും. മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സും വികെസി പ്രൈഡ്‌ മുഖ്യപ്രായോജകരും കെബിഎസ് അക്കാദമിയും എയ്‌സ്‌ ഗ്രൂപ്പ്‌ ഓഫ് ഇൻസ്‌റ്റിറ്റ്യൂഷൻ സഹപ്രായോജകരുമാകും. കോട്ടയത്ത്‌ സ്കൂൾ ഓഫ്‌ മെഡിക്കൽ എഡ്യുക്കേഷനിൽ എം ജി സർവകലാശാല മുൻ വി സി ഡോ. സാബു തോമസ്‌, ഇടുക്കി നെടുങ്കണ്ടം എംഇഎസ്‌ കോളേജിൽ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഉഷാകുമാരി മോഹൻകുമാർ, തൃശൂർ കേരളവർമ കോളേജിൽ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌, മലപ്പുറം പെരിന്തൽമണ്ണ ചെറുകര എസ്‌എൻഡിപി വൈഎസ്‌എസ്‌ കോളേജിൽ അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ ഇൻസ്‌പെക്ടർ കെ രാമകൃഷ്‌ണൻ, കണ്ണൂർ മൊറാഴ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ എന്നിവർ ഉദ്‌ഘാടനം ചെയ്യും. 27ന്‌ പത്തനംതിട്ട കോന്നി എസ്‌എഎസ്‌ കോളേജിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home