പാലക്കാട് ഐഐടിയിൽ ‘ഹ്യൂമൻ ലൈബ്രറി’

പാലക്കാട്
ഹ്യൂമൻ ലൈബ്രറി തയ്യാറാക്കാനൊരുങ്ങി പാലക്കാട് ഐഐടി. വംശം, മതം, ലൈംഗികത, തൊഴിൽ, സാമൂഹിക പദവി, ജീവിതശൈലി, ആരോഗ്യം, വൈകല്യങ്ങൾ എന്നിവയുൾപ്പെടെ സമൂഹത്തിലെ എല്ലാ മേഖലകളെയും അറിയുകയാണ് ലക്ഷ്യം. സാധാരണ ലൈബ്രറിയിൽനിന്ന് വ്യത്യസ്തമായി പുസ്തകങ്ങൾക്ക് പകരം മനുഷ്യർ അവരുടെ അനുഭവകഥകൾ പറയും. അതത് ആളുകളുടെ അനുഭവങ്ങൾ ഉള്ളടക്കങ്ങളായി മുൻകൂട്ടി നൽകിയിട്ടുണ്ടാകും. പ്രത്യേകം തയ്യാറാക്കിയ ഹാളിൽ കേൾവിക്കാരന് താൽപ്പര്യമുള്ള കഥപറച്ചിലുകാരനെ തെരഞ്ഞെടുക്കാം. ഇങ്ങനെ പതിനഞ്ചോളം ഹ്യൂമൻ പുസ്തകങ്ങളാണ് ഐഐടിയിൽ ഒരുക്കുന്നത്. ഹ്യൂമൻ പുസ്തകങ്ങളാകാൻ തയ്യാറുള്ളവർ അനുഭവങ്ങളുടെ വിവരണം [email protected] ൽ നൽകണം. 918547535880, 91 97460 74080 എന്ന വാട്സ്ആപ് നമ്പറിലും നൽകാം. തെരഞ്ഞെടുക്കുന്നവർക്ക് പരിശീലനമുണ്ടാകും.










0 comments