ad
Deshabhimani

പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌

മോർച്ചറി നിർമാണം 
ഉടൻ പൂർത്തിയാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 26, 2026, 02:00 AM | 1 min read

പാലക്കാട്‌

പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ മോർച്ചറി കെട്ടിട നിർമാണം ഫെബ്രുവരിയിൽ പൂർത്തിയാകും. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിനുപിന്നിൽ 4,000 സ്‌ക്വയർ ഫീറ്റിലായി ഒരുനില കെട്ടിടത്തിന്റെ നിർമാണമാണ്‌ പൂർത്തിയാകുന്നത്‌. ഇതിന്റെ 90 ശതമാനം പ്രവൃത്തികളും കഴിഞ്ഞു. വൈദ്യ‍ുതീകരണം, ഫ്ലോറിങ് തുടങ്ങിയ പണികൾ മാത്രമാണ്‌ ബാക്കി. പോസ്റ്റ്‌മോർട്ടം ചെയ്യാൻ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അനുമതി വേണം. കെട്ടിട നിർമാണം പൂർത്തിയായാൽ ഉടൻ ഇതിനുള്ള നീക്കം തുടങ്ങും. 14 മൃതദേഹങ്ങൾവരെ സൂക്ഷിക്കാൻ സ‍ൗകര്യമുള്ളതാണ്‌ മോർച്ചറി. ഇതിൽ ആറ്‌ ഫ്രീസറുകൾ ലഭ്യമാക്കാനുള്ള നടപടി തുടങ്ങി. മെഡിക്കൽ കോളേജിൽ മോർച്ചറി യാഥാർഥ്യമാകുന്നത്‌ ജില്ലയ്‌ക്ക്‌ ഏറെ ഉപകാരപ്പെടും. നിലവിൽ ഒറ്റപ്പാലം, പട്ടാമ്പി, അഗളി താലൂക്ക്‌ ആശുപത്രികളിലും പാലക്കാട്‌ ജില്ലാ ആശുപത്രിയിലും മോർച്ചറികളുണ്ട്‌. എങ്കിലും ചില ഘട്ടങ്ങളിൽ തൃശൂർ മെഡിക്കൽ കോളേജ്‌ മോർച്ചറിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്‌. മെഡിക്കൽ കോളേജിൽ മോർച്ചറി യാഥാർഥ്യമായാൽ കൂടുതൽ സ‍ൗകര്യവും ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. രണ്ടുവർഷംമുമ്പാണ്‌ പാലക്കാട്‌ മെഡിക്കൽ കോളേജിൽ മോർച്ചറി നിർമാണം തുടങ്ങിയത്‌. 2.9 കോടി രൂപ ചെലവിലാണ്‌ നിർമാണം. കഴിഞ്ഞ പത്തുവർഷമായി എൽഡിഎഫ്‌ സർക്കാരിന്റെ നേതൃത്വത്തിൽ വലിയ വികസനമാണ്‌ മെഡിക്കൽ കോളേജിൽ നടന്നത്‌. ക്യാമ്പസിനുള്ളിൽ റോഡുകൾ, ഒപി, അത്യാഹിത വിഭാഗം, ഐപി, അത്യാധുനിക ഐസിയു, ഓപ്പറേഷൻ തിയറ്റർ, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്‌, ഇഎൻടി, സൈക്യാട്രി, ജനറൽ സർജറി, പീഡിയാട്രിക്‌സ്‌, പൾമണോളജി തുടങ്ങിയ സ‍ൗകര്യങ്ങൾ കോളേജിലുണ്ട്‌. രണ്ടായിരം കോടിയോളം രൂപയാണ്‌ സർക്കാർ ഇതിനായി ചെലവഴിച്ചത്‌. 153 അധ്യാപകരെയും ഡോക്ടർമാരെയും നിയമിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home