സർക്കാർ ചതിച്ചു; നെല്ല് സംഭരിച്ച് ആലത്തൂർ സഹകരണ ബാങ്ക്

ആലത്തൂരിലെ കാട്ടുശേരി പാടശേഖരസമിതിയിലെ ശിവരാമന്റെ വീട്ടിൽ നിന്നും നെല്ല് സംഭരിക്കുന്നു
ജി അലേഷ്യസ്
Published on Sep 23, 2026, 01:30 AM | 1 min read
ആലത്തൂർ
കൊയ്‌തെടുത്ത് നെല്ല് എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞ കർഷകർക്ക് ആശ്വാസമായി ആലത്തൂർ സഹകരണ ബാങ്ക്. ബാങ്ക് നേതൃത്വത്തിൽ ഇതിനോടകം 150ലധികം ടൺ നെല്ലാണ് സംഭരിച്ചത്. സംഭരിക്കുന്ന ദിവസം തന്നെ കർഷകർക്ക് വിലയും നൽകുന്നുണ്ട്. കൊയ്‌ത്ത് തുടങ്ങി ഒരാഴ്‌ചയായിട്ടും സപ്ലൈകോ വഴിയുള്ള സംഭരണത്തിന് സർക്കാർ നടപടി സ്വീകരിക്കാതിരുന്നതോടെയാണ് കർഷകരെ സഹായിക്കാൻ ആലത്തൂർ സഹകരണ ബാങ്ക് രംഗത്തെത്തിയത്. ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ലയിൽ കൂടുതൽ ആവശ്യക്കാരുള്ള പാലക്കാടൻ മട്ട ചുരുങ്ങിയ വിലയ്‌ക്ക് മില്ലുകാർക്ക് കൊള്ളയടിക്കാൻ അവസരമൊരുക്കുകയാണ് യുഡിഎഫ് സർക്കാർ. സംഭരിച്ചാൽ തന്നെ വില ലഭിക്കുന്ന കാര്യത്തിലും കർഷകർക്ക് ഉറപ്പില്ല. ഇതോടെയാണ് നെല്ല് സംഭരണത്തിന് ബാങ്ക് നേരിട്ടിറങ്ങിയത്. വാഹനങ്ങൾ കടന്നു ചെല്ലുന്ന കർഷകരുടെ വീടുകളിൽ നിന്നും സംഭരണ കേന്ദ്രങ്ങളിൽ നിന്നും കർഷകരുടെ ഉത്തരവാദിത്വത്തിൽ നേരിട്ടെത്തി സംഭരിക്കും. പാലക്കാടൻ മട്ട ഇനങ്ങളായ ജ്യോതി – 30 രൂപ, കാഞ്ചന – 28, ഉമ – 26 എന്നിങ്ങനെയാണ് കിലോയ്‌ക്ക് നൽകുന്നത്. 17 ശതമാനം ഈർപ്പം അധികരിക്കാത്ത നെല്ല് ആയിരിക്കണം.










0 comments