ad
Deshabhimani

പ്രോത്സാഹന ബോണസ്‌ ഉൾപ്പെടെ ഒരു കിലോ നെല്ലിന്‌ 30 രൂപയാണ്‌ കർഷകർക്ക്‌ ലഭിക്കുക

നെൽവില വിതരണം ഇന്ന്‌ തുടങ്ങും; കർഷകർക്ക്‌ ആശ്വാസം

paddy
avatar
സ്വന്തം ലേഖിക

Published on Apr 06, 2026, 12:00 AM | 1 min read

പാലക്കാട്‌

ജില്ലയിൽ കർഷകർക്ക്‌ ആശ്വാസമായി രണ്ടാംവിളയിൽ സംഭരിച്ച നെല്ലിന്റെ വില വിതരണം തിങ്കളാഴ്‌ച തുടങ്ങും. സഹകരണസംഘങ്ങൾ വഴിയുള്ള വില വിതരണത്തിനുള്ള സാങ്കേതിക പ്രശ്നങ്ങൾ സർക്കാർ ഇടപെടലിൽ വേഗത്തിൽ പരിഹരിച്ചതോടെയാണ്‌ വില വിതരണം തുടങ്ങാനായത്‌. ആദ്യഘട്ടത്തിൽ വിവരങ്ങൾ പൂർണമായും വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്ത നാഗലശേരി, ഷൊർണൂർ, കൊപ്പം സർവീസ്‌ സഹകരണ ബാങ്കുകളുടെ പരിധിയിലുള്ള കർഷകർക്കാണ്‌ പണം നൽകുക. നാഗലശേരി, എലവഞ്ചേരി കൃഷിഭവൻ പരിധിയിലെ കർഷകർക്ക്‌ ഇതിനകം പിആർഎസ്‌ വിതരണം ചെയ്‌തു. സഹകരണസംഘങ്ങളിൽ ഇനിയും അക്ക‍ൗണ്ട്‌ എടുക്കാത്ത കർഷകർകൂടി നടപടികൾ പൂർത്തിയാക്കുന്നതോടെ പിആർഎസ്‌ വിതരണം വേഗത്തിലാകും. പിആർഎസ് ലഭിച്ച കർഷകർക്ക്‌ ഇ -പോസ് വെരിഫിക്കേഷൻ പൂർത്തിയായി സപ്ലൈകോ പേമെന്റ്‌ ഓർഡർ നൽകുന്നതോടെ പണം കൈപ്പറ്റാം. ഫെബ്രുവരി 20-ന് ജില്ലയിൽ നെല്ലുസംഭരണം ആരംഭിച്ചെങ്കിലും കനറാ, എസ്‌ബിഐ ബാങ്കുകളിൽനിന്ന്‌ സഹകരണ സംഘങ്ങളിലേക്ക്‌ കർഷകരുടെ അക്ക‍ൗണ്ട്‌ വിവരങ്ങൾ മാറ്റാനുള്ള സാങ്കേതിക തടസ്സമായിരുന്നു വിലവിതരണം വൈകാൻ കാരണം. പ്രോത്സാഹന ബോണസ്‌ ഉൾപ്പെടെ ഒരു കിലോ നെല്ലിന്‌ 30 രൂപയാണ്‌ കർഷകർക്ക്‌ ലഭിക്കുക. വായ്പ ഒഴിവാക്കി മറ്റുവിളകളെപ്പോലെ നെല്ല്‌ വിറ്റയുടൻ കർഷകർക്ക്‌ പണം ലഭ്യമാക്കാനാണ്‌ പൈലറ്റ്‌ പദ്ധതിയായി ജില്ലയിൽ സഹകരണ സംഘങ്ങൾ വഴി നെല്ലുസംഭരണം തുടങ്ങിയത്‌. അടുത്ത സീസൺ മുതൽ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കുകയാണ്‌ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home