ad
Deshabhimani

"സനാതനികളുടെ ഹിന്ദുത്വവഴികൾ' 
പുസ്‌തക ചർച്ച

പി ജയരാജൻ രചിച്ച "സനാതനികളുടെ ഹിന്ദുത്വവഴികൾ' പുസ്തക ചർച്ച സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എൻ സുരേഷ്‍ബാബു ഉദ്‌ഘാടനം ചെയ്യുന്നു

പി ജയരാജൻ രചിച്ച "സനാതനികളുടെ ഹിന്ദുത്വവഴികൾ' പുസ്തക ചർച്ച സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എൻ സുരേഷ്‍ബാബു ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 15, 2026, 12:31 AM | 1 min read

പാലക്കാട്‌

പി ജയരാജൻ രചിച്ച "സനാതനികളുടെ ഹിന്ദുത്വവഴികൾ' പുസ്‌തകത്തെ ആസ്‌പദമാക്കി പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറിയിൽ ചർച്ച സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ടി ആർ അജയൻ അധ്യക്ഷനായി. പി ജയരാജൻ പുസ്തകത്തിന്റെ രചനയ്‌ക്കുപിന്നിലെ അനുഭവങ്ങൾ പങ്കുവച്ചു. വർഗീയ ശക്തികളുടെ ആശയങ്ങൾ ആഴത്തിൽ പ്രചരിക്കുന്ന സാഹചര്യമുണ്ട്‌. അതിനെതിരെ ജാഗ്രത പുലർത്തണമെന്നും കേരളത്തിന്റെ മതേത്വര സ്വത്വം നിലനിർത്താൻ ആശയസംഘർഷങ്ങൾ വീടകങ്ങളിലേക്ക് എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ചിന്ത പബ്ലിക്കേഷൻസ് സബ് എഡിറ്റർ രാധാകൃഷ്ണൻ ചെറുവല്ലി, ഡോ. സി പി ചിത്രഭാനു, എം ജെ ശ്രീചിത്രൻ, മനോജ് വീട്ടിക്കാട്, സുരേഷ് കോഡൂർ, ഡോ. പി ആർ ജയശീലൻ എന്നിവർ പുസ്തക പരിചയം നടത്തി. ആർ ശാന്തകുമാരൻ സ്വാഗതവും എ കെ ചന്ദ്രൻകുട്ടി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home