ad
Deshabhimani

ഓണത്തിരക്ക്

ഒറ്റപ്പാലത്ത്‌ ഗതാഗത ക്രമീകരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2025, 12:01 AM | 1 min read

ഒറ്റപ്പാലം

ഓണത്തിരക്ക് ഒഴിവാക്കാൻ ഒറ്റപ്പാലം നഗരത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാനൊരുങ്ങി നഗരസഭ. നഗരസഭ വിളിച്ചുചേർത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും വ്യാപാരി പ്രതിനിധികളുടെയും യോഗത്തിലാണ്‌ തീരുമാനം. ആർഎസ് റോഡിലും മെയിൻ റോഡിലും ടിബി റോഡിലും പാർക്കിങ് കേന്ദ്രങ്ങൾ സജ്ജമാക്കും. ബിഇഎം യുപി സ്കൂളിനുമുന്നിലെ സ്വകാര്യവളപ്പ്, ലക്ഷ്മി തിയറ്റർ പരിസരം, കോടതി വളപ്പ്, മാർക്കറ്റ് കോംപ്ലക്സ് അങ്കണം, എൻഎസ്എസ് ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാകും പാർക്കിങ് സ‍ൗകര്യം. പാതയോരങ്ങളിലെ പാർക്കിങ് പൂർണമായി ഒഴിവാക്കി സുഗമമായ ഗതാഗതത്തിന്‌ വഴിയൊരുക്കാനാണ്‌ ശ്രമം. കഴിഞ്ഞവർഷം പരീക്ഷിച്ച്‌ വിജയിച്ച ക്രമീകരണമാണിത്. ഒറ്റപ്പാലം നഗരത്തിലേക്ക്‌ വരേണ്ടതില്ലാത്ത വാഹനങ്ങളെ തിരക്കേറിയ സമയങ്ങളിൽ വഴിതിരിച്ചുവിടും. മംഗലം– മുരുക്കുംപറ്റ– വരോട്– കോതകുറുശി– വാണിയംകുളം പാത ഇതിനായി വിനിയോഗിക്കും. പാലക്കാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളെ മംഗലത്തുനിന്നും കുളപ്പുള്ളി ഭാഗത്തുനിന്നുള്ളവയെ വാണിയംകുളത്തുനിന്നും വഴി തിരിച്ചുവിടും. ഒറ്റപ്പാലത്തേക്ക്‌ വരേണ്ടതില്ലാത്ത വാഹനങ്ങൾ വഴിതിരിഞ്ഞുപോയാൽ നഗരത്തിലെ തിരക്ക്‌ കുറയ്ക്കാനാകുമെന്നാണ്‌ പ്രതീക്ഷ. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ ജാനകീദേവി അധ്യക്ഷയായി. വൈസ് ചെയർമാൻ കെ രാജേഷ് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home