പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു
വിദ്യാർഥിനിയോട് അശ്ലീലം പറഞ്ഞ റിട്ട. പൊലീസുകാരനെതിരെ കേസ്

ലക്ഷ്‌മണൻ
പാലക്കാട്
പതിനെട്ടുകാരിയായ വിദ്യാർഥിനിയോട് അശ്ലീലംപറഞ്ഞ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. പാലക്കാട് കല്ലേക്കാട് സ്വദേശി ലക്ഷ്‌മണനെതിരെയാണ് (60) ടൗൺ നോർത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞമാസം ആറിനാണ് അയൽവാസിയായ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത്. കോളേജിൽനിന്ന് മടങ്ങിവരുന്നവഴി തടഞ്ഞുനിർത്തി ലൈംഗിക ചുവയോടുകുടി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിലവിൽ പ്രതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.










0 comments