കഞ്ചാവും പാൻമസാലയും പിടികൂടി

കഞ്ചാവുമായി പിടിയിലായ സുബ്രത്ത്, കരീം സേഖ്
പട്ടാമ്പി
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പട്ടാമ്പി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 40 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും 579 ഗ്രാം കഞ്ചാവും പിടികൂടി. പട്ടാമ്പി നിള ആശുപത്രിക്കുസമീപം താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശികളായ സുബ്രത്ത് (35), കരീം സേഖ് (39) എന്നിവരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇൻസ്പെക്ടർ അനീഷ് മോഹന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വസന്തകുമാർ, സൽമാൻ റെസാലി, സിഇഒമാരായ രാജേഷ്, നിധിൻ, ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു.










0 comments