എൻജിഒ യൂണിയൻ ജില്ലാ കലോത്സവം
മണ്ണാർക്കാട് ജേതാക്കൾ

പാലക്കാട്
എൻജിഒ യൂണിയൻ ജില്ലാ കലോത്സവം "സർഗോത്സവം' -2026ൽ 40 പോയിന്റ് നേടി മണ്ണാർക്കാട് ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 38 പോയിന്റ് നേടിയ ശ്രീകൃഷ്ണപുരം രണ്ടാമതും 37 പോയിന്റ് നേടി കൊല്ലങ്കോട് മൂന്നാമതുമായി. പാലക്കാട് ഇ പത്മനാഭൻ മന്ദിരത്തിലും മോയൻ എൽപി സ്കൂളിലുമായി നടന്ന പരിപാടി നാടൻപാട്ട് കലാകാരൻ കുമരേഷ് വടവന്നൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ മഹേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മേരി സിൽവസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് കൃഷ്ണനുണ്ണി, ജി ജിഷ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ സ്വാഗതവും കലാവേദി ജില്ലാ കൺവീനർ ടി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 346 പേർ പങ്കെടുത്തു. വ്യക്തിഗത ഇനങ്ങളിൽ കൊല്ലങ്കോട് ഏരിയയിലെ ജെറിൻ നൗഷാദ്, ആലത്തൂർ ഏരിയയിലെ ആർ പാർവതി, മണ്ണാർക്കാട് ഏരിയയിലെ സി ജയശ്രീ എന്നിവർ കലാതിലകവും ചിറ്റൂർ ഏരിയയിലെ എം എ അബ്ദുൽ വാഹിദ്, ആലത്തൂർ ഏരിയയിലെ എ മോഹനൻ എന്നിവർ കലാപ്രതിഭയും കരസ്ഥമാക്കി. ജില്ലാ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാർ ഒക്ടോബർ രണ്ടിന് തൃശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ മത്സരിക്കും. സമാപന സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.









0 comments