ad
Deshabhimani

എൻജിഒ യൂണിയൻ സമ്മേളനം; പതാകദിനം ആചരിച്ചു

പാലക്കാട് സിവിൽ സ്റ്റേഷനിൽ നടന്ന എൻജിഒ യൂണിയൻ പതാക ദിനാചരണം സംസ്ഥാന പ്രസിഡന്റ് എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് സിവിൽ സ്റ്റേഷനിൽ നടന്ന എൻജിഒ യൂണിയൻ പതാക ദിനാചരണം സംസ്ഥാന പ്രസിഡന്റ് എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 16, 2026, 01:31 AM | 1 min read

പാലക്കാട്‌

കേരള എൻജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു. പാലക്കാട് സിവിൽ സ്റ്റേഷനിൽ സംസ്ഥാന പ്രസിഡന്റ് എം എ അജിത്കുമാർ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ ബിന്ദു പതാക ഉയർത്തി. ഏരിയ സെക്രട്ടറി കെ കിഷോർ, ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ രാമദാസ്, ജില്ലാ കമ്മിറ്റി അംഗം കെ പരമേശ്വരി എന്നിവർ സംസാരിച്ചു. പട്ടാമ്പി ഏരിയയിൽ സി ശ്രീദീപ്, ഫോർട്ട്‌ ഏരിയയിൽ സതീഷ്, ടൗൺ ഏരിയയിൽ പ്രസിഡന്റ് എം രമേഷ്, കൊല്ലങ്കോട് സി സുനിൽകുമാർ, മലമ്പുഴയിൽ സി ലതിക, ചിറ്റൂരിൽ ജില്ലാ പ്രസിഡന്റ്‌ കെ മഹേഷ് എന്നിവർ പതാക ഉയർത്തി. ടി ഉണ്ണികൃഷ്ണൻ, കൃഷ്‌ണനുണ്ണി, ജില്ലാ സെക്രട്ടറിയറ്റംഗം എം സുധീഷ് മോഹൻ, കെ പ്രവീൺകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുരുകദാസ് എന്നിവർ സംസാരിച്ചു. കോട്ടയത്ത്‌ 28, 29, 30 തീയതികളിലാണ്‌ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home