"വലതുപക്ഷ വൽക്കരണവും തൊഴിൽ മേഖലയും'

എൻജിഒ യൂണിയൻ സംഘടിപ്പിച്ച "വലതുപക്ഷ വൽക്കരണവും തൊഴിൽ മേഖലയും' സെമിനാറിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് സംസാരിക്കുന്നു
പാലക്കാട്
ജൂൺ 11,12,13ന് കോട്ടയത്ത് നടക്കുന്ന എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് "വലതുപക്ഷ വൽക്കരണവും തൊഴിൽ മേഖലയും' വിഷയത്തിൽ സെമിനാർ നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ മഹേഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സജീവ്‌കുമാർ, സംസ്ഥാന സെക്രട്ടറിയറ്റംഗം, മേരി സിൽവസ്റ്റർ, ജില്ലാ സെക്രട്ടറി കെ സന്തോഷ്കുമാർ, സംസ്ഥാന കമ്മിറ്റിയംഗം എസ് കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു.










0 comments