ad
Deshabhimani

നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷ ക്രമക്കേട്‌

കേന്ദ്രത്തിന്‌ താക്കീതായി പ്രതിഷേധം

നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ 
എം ശിവപ്രസാദിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലത്ത് നടന്ന മാർച്ച്‌
വെബ് ഡെസ്ക്

Published on Jun 10, 2026, 01:25 AM | 1 min read

പാലക്കാട്‌

കേന്ദ്ര സർക്കാരിന്റെ വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐ. നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക എന്നീ മുദ്രവാക്യമുയർത്തി എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിവിധ ഏരിയകളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ധർണ നടത്തി. ഒറ്റപ്പാലത്ത് സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്‌തു. വടക്കഞ്ചേരിയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് വിപിൻ, പട്ടാമ്പിയിൽ ജില്ലാ പ്രസിഡന്റ്‌ -കെ മുഹമ്മദ്‌ ഷാദുലി, മണ്ണാർക്കാട്‌ ജില്ലാ സെക്രട്ടറി -വി വി അഭിഷേക്, പാലക്കാട്‌ -സംസ്ഥാന കമ്മിറ്റിയംഗം വി എസ് അനുജ, തൃത്താലയിൽ -ഒ ജിജീഷ്, ശ്രീകൃഷ്ണപുരത്ത്‌ -വിഷ്ണുപ്രിയ, ചെർപ്പുളശേരിയിൽ -പി കെ വൈഷ്ണവ്, മുണ്ടൂരിൽ -മുഹമ്മദ് ഫായിസ്, കൊല്ലങ്കോട്ടിൽ -അഫ്സൽ, ചിറ്റൂരിൽ വി -നന്ദു, പുതുശേരിയിൽ -അഭിനന്ദ്, കുഴൽമന്ദത്ത്‌ -വി അജല എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home